ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നേതാക്കൾ ഇന്ന് ജില്ലയിലെത്തും. സംഘടനാ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യാത്രയുടെ സംസ്ഥാന കോ ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ യാത്ര കടന്നുപോകുന്ന അരൂർ, ചേർത്തല, ആലപ്പുഴ അമ്പലപ്പുഴ, ഹരിപ്പാട്,കായംകുളം എന്നി​വി​ടങ്ങളി​ലെ യോഗങ്ങളി​ൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, ജില്ലാ കോ ഓർഡിനേറ്റർ അഡ്വ.കോശി എം.കോശി എന്നിവർ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗതസംഘം ഓഫീസ് കെ.സി.വേണുഗോപാൽ ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യും.