മാവേലിക്കര: മാവേലിക്കര ലയൺസ് ക്ലബ്ബിന്റെ 2022-23 വർഷത്തെ സേവനപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ.ഐ.കോശി നിർവ്വഹിച്ചു. ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാവൽ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ഫാ.ജിജോ.സി.ഡാനിയേലിന് 50000 രൂപയുട ചെക്ക് കൈമാറി. ലയൺസ് ക്ലബ് മാവേലിക്കര പ്രസിഡന്റ് എൻ.കെ.കുര്യൻ അദ്ധ്യക്ഷനായി. മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.എ.തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടെറി അലക്സ് തോമസ്, അഡിമിനിസ്‌ട്രേറ്റർ ജോസഫ് ജോൺ, ട്രഷറർ എബ്രഹാംചാക്കോ എന്നിവർ സംസാരിച്ചു.