മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കല്ലുമല 307ാം നമ്പർ ശാഖായോഗത്തിലെ ശിവക്ഷേത്രത്തിൽ ഇന്ന് ആധാരശിലാന്യാസം നടക്കും. ക്ഷേത്രതന്ത്രി വിഷ്ണു ശർമ്മയുടേയും ക്ഷേത്ര ദേവലകൻ അനീഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ നാളെ രാവിലെ 8.35നും 8.55നും മദ്ധ്യേ ധ്വജ ശിലാന്യാസം നടത്തും. രാവിലെ 7.45ന് മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഭദ്രദീപം തെളിയിക്കും. യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ, എം.എൻ ഹരിദാസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ പങ്കെടുക്കും.