ചേർത്തല : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന 'കരപ്പുറം ഓണവിസ്മയം 2022' കാർഷിക,വ്യവസായ,വിപണന,വിജ്ഞാന മേളയ്ക്ക് നാളെ തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇടനിലക്കാരില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് ഉത്പന്നങ്ങളെത്തിക്കുയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് മൈതാനിയിൽ ആറുവരെയാണ് മേള. നാളെ രാവിലെ 9 ന് കണിച്ചുകുളങ്ങര കവലയിൽ നിന്നും ആരംഭിയ്ക്കുന്ന സാംസ്‌ക്കാരികഘോഷയാത്ര ജില്ലാ പൊലീസ് മേധാവി മേധാവി ജി.ജയദേവ് ഫ്ളാഗ് ഒഫ് ചെയ്യുന്നതോടെ മേളയ്ക്ക് തുടക്കമാകും.
ബ്ലോക്ക് ഓഫീസ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം അഡ്വ.എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും.പ്രഥമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ വിപണനോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 ന് മെഗാ തിരുവാതിര നടക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കുന്ന സെമിനാർ കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കുന്ന കാർഷിക സെമിനാർ കൃഷിവകുപ്പ് മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി അദ്ധ്യക്ഷതവഹിക്കും.
നാലാം ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കുന്ന സെമിനാർ പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷതവഹിക്കും.ആറാം ദിവസമായ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് ' സ്ത്രീ സുരക്ഷാ നിയമവും പരിരക്ഷയും ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ അദ്ധ്യക്ഷത വഹിയ്ക്കും. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന സെമിനാർ ജില്ലാ കളക്ടർ കെ.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ സമ്മാനദാനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ,വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ,
ബി.ഡി.ഒ സി.വി.സുനിൽ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി.വി.റെജി,ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിജി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.ഡി.ഷിമ്മി,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിത തിലകൻ,സുധാ സുരേഷ്,കെ.പി.വിനോദ്,എം.മുകുന്ദൻ,യു.എസ്.സജീവൻ,രജനി ദാസപ്പൻ,മിനി ബിജു,ശ്രീലത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.