vanjisong
നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ .

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കായി കാത്തിരിക്കുന്ന ആലപ്പുഴയ്ക്ക് ആവേശം പകർന്ന് വഞ്ചിപ്പാട്ട് മത്സരം അരങ്ങേറി. മുക്കം ബേബി നഗറിൽ (നഗരചത്വരം) ഒൻപത് വിഭാഗങ്ങളിലായി നടന്ന മത്സരം ടീമുകളുടെ പങ്കാളിത്തം കൊണ്ടും ആസ്വാദകരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. രാവിലെ കളക്ടർ വി.ആർ.കൃഷ്ണതേജ മത്സരം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ സി.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ആർ.വിനീത, എൻ.ടി.ബി.ആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എസ്.എം.ഇക്ബാൽ, ബിനു ബേബി, ജോസ് കാവനാട്, തങ്കച്ചൻ പാട്ടത്തിൽ, ഡി.സലിംകുമാർ, പി.കെ.വിജയൻ, ജോണി മുക്കം, സണ്ണി, കെ.എ.പ്രമോദ്, റജി ജോബ്, എ.വി.മുരളി തുടങ്ങിയവർ പങ്കെടുത്തു.

വിജയികൾ പുരുഷന്മാർ (വെച്ചു പാട്ട് ശൈലി) 1. ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം 2. ടീം കുട്ടനാടൻ, കുട്ടനാട് 3. പി. എ. സി ഗ്രന്ഥശാല സ്ത്രീകൾ( വെച്ചുപാട്ട് ശൈലി) 1.നീർക്കുന്നം സിസ്റ്റേഴ്‌സ് 2.കാവ്യാഞ്ജലി വഞ്ചിപ്പാട്ട് സംഘം 3. കലാക്ഷേത്ര വഞ്ചിപ്പാട്ട് സംഘം കുട്ടനാട് പുരുഷൻമാർ (ആറന്മുള ശൈലി) 1.സ്മരണാരവിന്ദം നാന്തുണി വഞ്ചിപ്പാട്ട് സംഘം 2. നന്തുണി വഞ്ചിപ്പാട്ട് സംഘം 3. പി.എ.സി യൂത്ത് വിംഗ് തത്തംപള്ളി ജൂനിയർ പെൺകുട്ടികൾ (കുട്ടനാട് ശൈലി ) 1. സെന്റ് ജോസഫ് ഹൈസ്‌കൂൾ, നാലു കോടി 2.പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ 3.. സെന്റ് മൈക്കിൾസ് എച്ച് .എസ് തത്തംപള്ളി സ്ത്രീകൾ (കുട്ടനാട് ശൈലി) 1. വെളിപ്പുറം വഞ്ചിപ്പാട്ട് സംഘം 2.നവീനം വഞ്ചിപ്പാട്ട് സംഘം, കരുമാടി 3.കലാക്ഷേത്ര വഞ്ചിപ്പാട്ട് സംഘം, കുട്ടനാട് പുരുഷന്മാർ (കുട്ടനാട് ശൈലി) 1. ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം 2.കിടങ്ങറ വഞ്ചിപ്പാട്ട് സംഘം 3.പയനിയർ ആർട്‌സ് ക്ലബ്, ആലപ്പുഴ സീനിയർ പെൺകുട്ടികൾ (കുട്ടനാട് ശൈലി) പ്രോത്സാഹന സമ്മാനം : എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, കുട്ടമംഗലം ജൂനിയർ ആൺകുട്ടികൾ (കുട്ടനാട് ശൈലി) പ്രോത്സാഹന സമ്മാനം - സെൻമേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം