ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയിൽ കേരള പൊലീസ് ടീമിന്റെ ക്യാപ്ടനായി സ്വകാര്യ വ്യക്തിയെ നിയമിച്ച നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കുട്ടനാട് സംരക്ഷണ ഏകോപന സമിതി ചെയർമാൻ കെ.ബി. വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ടീം അംഗങ്ങളായ 150 പേർക്ക് സംസ്ഥാന ഖജനാവിൽ നിന്ന് രണ്ട് കോടി രൂപ ശമ്പളമായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. പൊതു ഖജനാവിലെ പണം ചെലവഴിച്ചുള്ള ടീമിന്റെ ക്യാപ്ടനെ ഏകപക്ഷീയമായാണ് നിയമിച്ചത്. ഇതിലൂടെ സർക്കാരിന് കുറഞ്ഞത് മൂന്ന് കോടിയാണ് നഷ്ടമുണ്ടായത്. ട്രാക്കും ഹീസ്റ്റും തിരഞ്ഞെടുക്കുമ്പോൾ ക്യാപ്ടന്റെ പേര് എൻ.ടി.ബി.ആർ സൈറ്റിൽ രേഖപ്പെടുത്തുന്നത് തിരുത്താനും കഴിയില്ല. ഇതിനു പിന്നിലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വിനോദ് ആവശ്യപ്പെട്ടു.