 
കായംകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കായംകുളം വെസ്റ്റ് മണ്ഡലം സ്വാഗതസംഘം രൂപീകരണവും കൺവെൻഷനും ഞാവക്കാട് എൽ.പി സ്കൂളിൽ നടന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻതമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് വെളുത്തെടുത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എ.പി ഷാജഹാൻ, അരിതാബാബു,എം.നൗഫൽ, അഡ്വ.പി.സി റഞ്ചി, ആർ. ഭദ്രൻ, വി.എം.അമ്പിളിമോൻ, പി.കെ.മസൂദ്, തയ്യിൽ റഷീദ് ,ജി. ശിവപ്രസാദ്,പി.എൻ രമേശൻ, അംബിയിൽ രാജൻ പിള്ള, ബി എസ് .വേലായുധൻ പിള്ള, സനന്ത് രാജൻ ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പി.രാജേന്ദ്ര കുറുപ്പ് ചെയർമാനും, സന്തോഷ് വെളുത്തെടുത്ത് ജനറൽ കൺവീനറുമായി 51 അംഗം സ്വാഗത സംഘം രൂപീകരിച്ചു.