tur
ഭാരത് ജോഡോ യാത്രയുടെ അരൂർ നിയോജകമണ്ഡലം വിളംബര കൺവെൻഷൻ ചന്തിരൂരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

അരൂർ: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അരൂർ നിയോജക മണ്ഡലം വിളംബര കൺവെൻഷൻ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം. പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി. ജി രഘുനാഥ പിള്ള അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ്‌ ബി.ബാബുപ്രസാദ്, അഡ്വ.ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ, എം.മുരളി, എസ്.ശരത്ത്, കോശി എം.കോശി, ബി.ബൈജു, ടി.ജി.പത്മനാഭൻ നായർ, ദിലീപ് കണ്ണാടൻ എന്നിവർ സംസാരിച്ചു. അരൂർ നിയോജക മണ്ഡലത്തിൽ 20 നാണ് പദയാത്ര എത്തിച്ചേരുന്നത്.