 
ചേർത്തല: ഓണ വിപണി ലക്ഷ്യമിട്ട് ജില്ലയിൽ ആരംഭിച്ച സമ്പൂർണ സഹകരണ ഉത്പന്ന വിപണനമേള കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് മുൻവശം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എസ്.ജോസി ഉദ്ഘാടനം ചെയ്തു.കെ.കെ.കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ ആദ്യവിൽപ്പന നിർവഹിച്ചു.പി.ജെ.കുഞ്ഞപ്പൻ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. വിവിധ സഹകരണ സ്ഥാപനങ്ങൾ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് പുറമേ വനിതാ സെൽഫി ഒരുക്കുന്ന ഓണം പായസ മേളയും ഇവിടെ ഉണ്ടാകും. ആവശ്യക്കാർക്ക് മുൻകൂർ ഓർഡർ അനുസരിച്ച് വിവിധ തരം പായസം ലഭിക്കും.കഞ്ഞിക്കുഴി പൂ കർഷക സഹകരണ സംഘത്തിന്റെ പൂ വിപണിയുമുണ്ട്. ഉദ്ഘാടന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ,സുദർശനഭായി,ഭരണ സമിതിയംഗങ്ങളായ ജി.മുരളി,കെ.കൈലാസൻ,പ്രസന്ന മുരളി,വിജയ മുരളീകൃഷ്ണൻ,അനില ബോസ്,ജി.ഉദയപ്പൻ,പി.ടി.ശശിധരൻ,പി.ഗീത,ബാബു കറുവള്ളി എന്നിവർ സംസാരിച്ചു.