ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ 2019 മാർച്ച് മുതൽ അംശാദായ കുടിശിക മൂലം അംഗത്വം റദ്ദായവർക്ക് അംഗത്വം പുന:സ്ഥാപിക്കാൻ അപേക്ഷിക്കാം.

റദ്ദായ കാലയളവു മുതൽ ടിക്കറ്റ് വിൽപ്പന രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്നു മാസത്തെ വൗച്ചർ, അപേക്ഷ എന്നിവ സഹിതം അംഗങ്ങൾ നേരിട്ട് ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അവസാന തിയതി സെപ്തംബർ 30.