ചാരുംമൂട് : പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഒഫ് എൻജിനീയറിംഗിൽ ബി.ടെക്, എം.ടെക് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മികവിനുള്ള അംഗീകാരമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ, നാക്ക് അക്രഡിറ്റേഷൻ എന്നിവ ലഭിച്ച അപൂർവ്വം കോളേജുകളിലൊന്നാണ് ശ്രീബുദ്ധാ കോളേജ് ഒഫ് എഞ്ചിനീയറിംഗ്.

കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഫുഡ് ടെക്‌നോളജി, റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ, ബയോ ടെക്‌നോളജി ആൻഡ് ബയോ കെമിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് തുടങ്ങിയ ബി.ടെക് എൻജിനിയറിംഗ് കോഴ്സുകളി​ലാണ് അഡ്മിഷൻ ആരംഭിച്ചത്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ബയോ ടെക്‌നോളജി ആൻഡ് ബയോ കെമിക്കൽ തുടങ്ങിയ കോഴ്സുകളി​ലേക്കാണ് എം.ടെക്കി​ന് അഡ്മിഷൻ. പിഎച്ച്.ഡി സൗകര്യവും ലഭ്യമാണ്. 2022 ബാച്ചിലെ 200 ൽപ്പരം വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ചെയർമാൻ പ്രൊഫ.കെ. ശശികുമാർ അറിയിച്ചു. സ്‌റ്റേറ്റ് ഓഫ് ദി ആർട്ട് ലബോറട്ടി സൗകര്യങ്ങളും വിപുലമായ ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446014317, 9446472562