ath
കേരള ബീച്ച് റൺ മാരത്തോണിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഓൾ കേരള ഇൻഡോർ ക്രിക്കറ്റ് മത്സരം ആൽപ്പയറ്റ് സ്പോർട്സ് സെന്റർ ടർഫിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന് മുന്നോടിയായി അത്ലറ്റിക്കോ ഡി ആലപ്പി​യുടെ നേതൃത്വത്തിൽ സെപ്തംബർ 3ന് ആലപ്പുഴ ബീച്ചിൽ നടത്തുന്ന കേരള ബീച്ച് റൺ മാരത്തോണിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഓൾ കേരള ഇൻഡോർ ക്രിക്കറ്റ് മത്സരം ആൽപ്പയറ്റ് സ്പോർട്സ് സെന്റർ ടർഫിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. സുജാത് കാസിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പി​ക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ,സംഘാടക സമിതി ചെയർമാൻഅഡ്വ.കുര്യൻ ജയിംസ് എന്നിവർ വിശിഷ്ടാതിഥികളായി . സജീർ,ഷബീർ സാബു,എന്നിവർ പങ്കെടുത്തു.