 
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന് മുന്നോടിയായുള്ള ബീച്ച് ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. സമാപന ചടങ്ങ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമ്മാനദാനം നിർവഹിച്ചു. അഡ്വ.കുര്യൻ ജയിംസ്, ദീപക് ദിനേശൻ, സാബു, ജസ്റ്റിൻ പി. എസ്.ഷിബു ക്ലീറ്റസ്, നവാസ്, ടോമി സി.ടി എന്നിവർ സംസാരിച്ചു.
ഫൈനൽ മത്സരത്തിൽ ബീച്ച് ഫുട്‌ബാൾ ക്ലബ്ബിനെ 2-1ന് പരാജയപ്പെടുത്തി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായി. വി മികച്ച ഗോൾകീപ്പർ, ഗോൾ സ്‌കോറർ, ഡിഫൻഡർ എന്നിവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകി.