
ആലപ്പുഴ:എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ സംഘടനാ സെക്രട്ടറിയും അയിത്തോച്ചാടന പ്രക്ഷോഭ നായകനും വൈക്കം സത്യാഗ്രഹ സമര സാരഥിയുമായിരുന്ന ദേശാഭിമാനി ടി.കെ.മാധവന്റെ137-ാംമത് ജന്മദിനാഘോഷവും ശ്രീനാരായണ ഗുരുദേവ ശിഷ്യപരമ്പരയിലെ പ്രമുഖനും മാവേലിക്കര യൂണിയന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ധർമ്മാനന്ദജി ഗുരുദേവന്റെ ജയന്തി മഹാമഹവും നാളെ എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 8 ന് ചെട്ടികുളങ്ങര ടി.കെ.മാധവ സ്മൃതികുടീരത്തിലും 9 ന് ശ്രീ ധർമ്മാനന്ദജി ഗുരുദേവ സമാധി മന്ദിരത്തിലും പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടക്കും.
10 ന് യൂണിയൻ ആസ്ഥാനമന്ദിരത്തിന് മുന്നിലുള്ള ടി.കെ.മാധവ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും. തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ കൺവീനർ ഡോ.എ.വി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യതാതിഥിയാകും. എസ്.എൻ.ഡി .പി വനിതാ സംഘം കേന്ദ്ര സമിതി സെകട്ടറി സംഗീതാ വിശ്വനാഥൻ , യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ ആമുഖ പ്രഭാഷണവും യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തും. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സജീവ് പ്രായിക്കര, അനി വർഗീസ്, കൗൺസിലർമാരായ ശാന്തി അജയൻ , ബിജി അനിൽകുമാർ. മേഘനാദ്, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ എൽ.അമ്പിളി ,കൺവീനർ സുനി ബിജു, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ നവീൻ വി.നാഥ്, കൺവീനർ ഡി.ശ്രീജിത്ത് എന്നിവർ സംസാരിക്കും. യൂണിയൻ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് ,കുമാരി സംഘം പ്രവർത്തക സമ്മേളനവും ഇതോടൊപ്പം നടക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗവും സാഹിത്യകാരനുമായ വിനു ധർമ്മരാജൻ രചിച്ച ഓണപ്പാട്ടുകളുടെ ഓഡിയോ പ്രകാശനം മന്ത്രി പി. പ്രസാദ് നിർവഹിക്കും.