ആലപ്പുഴ : 68-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ വീഡിയോ മത്സരത്തിൽ പുന്നപ്ര സ്വദേശി അരുൺ ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയിക്ക് പി.കെ.പളനിയപ്പൻ സ്മാരക ഗുരു ജുവലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും.