photo
രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോയാത്രയുടെ വിജയത്തിനായി ചേർന്ന ചേർത്തല നിയോജക മണ്ഡലം നേതൃയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര കോൺഗ്രസിനുണർവും ഊർജ്ജവുമാകുന്നതിനൊപ്പം വർഗീയ ഫാസിസത്തിനുള്ള താക്കീതുമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് നടന്ന ചേർത്തല നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനായി. ചീഫ് കോ-ഓർഡിനേ​റ്റർ കെ.ആർ.രാജേന്ദ്രപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ,കെ.പി.ശ്രീകുമാർ,ജില്ലാ കോ-ഓർഡിനേ​റ്റർ കോശി.എം.കോശി,ഷാനിമോൾ ഉസ്മാൻ,ജോൺസൺ എബ്രഹാം,എസ്.ശരത്,ബി.ബൈജു,പി.ഉണ്ണിക്കൃഷ്ണൻ,വി.എൻ.അജയൻ,ഐസക് മാടവന,കെ.ജെ.സണ്ണി എന്നിവർ പങ്കെടുത്തു.