 
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ ആവേശ നിമിഷങ്ങളുടെ കാഴ്ചകളുമായി തുഴത്താളം ഫോട്ടോ പ്രദർശനത്തിന് നഗര ചത്വരത്തിൽ തുടക്കമായി. ആലപ്പുഴ പ്രസ് ക്ലബ്ബും നെഹ്രു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രദർശനം കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ ചരിത്രത്തിലെ അമൂല്യ മുഹൂർത്തങ്ങളാണ് ഭൂരിഭാഗം ചിത്രങ്ങളിലുമുള്ളത്. ആലപ്പുഴയിലെ വിവിധ മാദധ്യമ സ്ഥാപനങ്ങളിലെ 11 ഫോട്ടോഗ്രാഫർമാരുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഉൾപ്പെടെ എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. നാലിന് പ്രദർശനം സമാപിക്കും. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ എസ്. സജിത്ത്, കെ.നാസർ, അബ്ദുൽ സലാം ലബ്ബ, സി. ബിജു, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.