 
ആലപ്പുഴ : തുറമുഖ വകുപ്പിൽ നിന്ന് ബോട്ട് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യണമെന്ന് സ്രാങ്ക് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.എൻ. ഓമനകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, ട്രഷറർ എം.സി.മധുക്കുട്ടൻ, വൈസ് പ്രസിഡന്റുമാരായ ജോൺ ജോബ്, ഷൈജു, സൂരജ് പാണാവള്ളി, സബിൻ സത്യൻ, ജോയിന്റ് സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, കിഷോർ കാവാലം, സുധീർ, കമ്മറ്റി അംഗങ്ങളായ ടോജി, വിനിൽ കുമാർ, സജീവ്, പ്രസാദ് കട്ടക്കുഴി, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ പങ്കെടുത്തു