ആലപ്പുഴ: ജമ്മുകാശ്‌മീരിനെ വിഭജിച്ച നരേന്ദ്ര മോദി മികച്ച നേതാവാണെന്ന ഗുലാംനബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിക്ക് ഗുലാംനബി അയച്ച കത്തിലെ രണ്ടു പേജുകളിൽ അദ്ദേഹം വഹിച്ച പദവികളാണ് വിശദീകരിക്കുന്നത്. ഇത്രയും പദവികൾ വഹിച്ച ഒരാൾ പുതുതലമുറയ്‌ക്കായി മാറിക്കൊടുക്കുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസുകാരായ ആർക്കും മത്സരിക്കാം. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടർ പട്ടിക പരസ്യപ്പെടുത്താനാവില്ല. പി.സിസികളെ സമീപിച്ചാൽ ലഭ്യമാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.