photo
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി സമുദ്റത്തിലേയ്ക്ക് ഗണേശ വിഗ്രഹം വഹിച്ച് നടന്ന നിമഞ്ജന ഘോഷയാത്ര

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി 1008 നാളികേര അഷ്ടദ്റവ്യ മഹാഗണപതിഹോമം നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്. വിശേഷ കലാരൂപമായ കോഴിനൃത്തവും പഞ്ചവാദ്യവും മ​റ്റ് വാദ്യഘോഷാദികളും അണിനിരന്ന് സമുദ്റത്തിലേയ്ക്ക് ഗണേശ വിഗ്രഹം വഹിച്ചുള്ള നിമഞ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി. വൈകിട്ടോടെ ഗണേശ വിഗ്രഹം കടലിൽ നിമഞ്ജനം ചെയ്തു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ,എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ,ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.വി.കമലാസനൻ,മാനേജർ മുരുകൻ പെരക്കൻ,ദേവസ്വം,സ്കൂൾ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.