s
കേരള കർഷക സംഘം

തുറവൂർ: കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ യോഗം ഉദ്ഘാടനം ചെയ്തു.കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി.ഷിബു, വത്സലാ മോഹൻ,സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ. സാബു എന്നിവർ സംസാരിച്ചു. ലോഗോ പ്രകാശനം ആർ. നാസർ നിർവഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എ.എം. ആരിഫ് എം.പി (ചെയർമാൻ), എൻ.പി.ഷിബു(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.