മാന്നാർ: മാന്നാർ യു.ഐ.ടി കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണക്കിറ്റ് വിതരണവും പായസ മേളയും സംഘടിപ്പിച്ചു. പായസമേളയിൽ നിന്ന് സമാഹരിച്ച തുക മാന്നാർ ഗ്രാമപഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിനായി വിനിയോഗിച്ചു. പായസമേളയുടെ ഉദ്ഘാടനം സംസ്ഥാന ഔഷധ ബോർഡ് അംഗം ഡോ.പ്രിയാ ദേവദത്തും ഓണക്കിറ്റ് വിതരണോദ്ഘാടനം മാന്നാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ബാലകൃഷ്ണനും നിർവഹിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വിജി എസ്.കുമാർ, രാജശ്രീ എസ് എന്നിവർ സംസാരിച്ചു.