 
മാവേലിക്കര: മോട്ടോർ വാഹന വകുപ്പും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സഖി വൺ സ്റ്റോപ്പ് സെന്റർ ബോധവത്കരണംനടന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുകയും അക്രമത്തിനിരയാകുന്നവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം തുടങ്ങിയവ ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ബോധവത്കരണ പരിപാടി ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.എസ് . രേശ്മ രാജ് അദ്ധ്യക്ഷയായി. എസ്.ഐ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി. പാലമുറ്റത്ത് വിജയകുമാർ മുഖ്യാതിഥിയായി. എം.വി.ഐ സുനിൽ, എ.എം.വി.ഐ സജു.പി.ചന്ദ്രൻ, ആർ.രേണുക, മേഘ്ന സലിം, അഞ്ജന എം.നായർ, സ്‌നേഹ, നവ്യ എന്നിവർ സംസാരിച്ചു.