suma-sasidharan

മാന്നാർ: വീട്ടമ്മ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചെന്നിത്തല 16​ാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി അക്രോട്ട് വീട്ടിൽ സുമ ശശിധരൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. പാടശേഖരത്തിന്റെ നടുവിലുള്ള സുമയുടെ വീടിന്റെ ചുറ്റിലും വെള്ളക്കെട്ടാണ്. വീട്ടിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ സുമ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ മുങ്ങിതാഴ്ന്ന സുമയെ കരയ്ക്കെത്തിച്ച് പരിസരവാസികൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ശശിധരൻ. മക്കൾ: സുജ, ജ്യോതി. മരുമക്കൾ: സനിൽ, സുധീഷ്.