ആലപ്പുഴ: ലോട്ടറി വില്പനക്കാരായ ഒരു വിഭാഗം തൊഴിലാളികൾക്ക് ഓണം ബോണസ് നിഷേധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തൊഴിലാളി വഞ്ചനയാണെന്നും, നിലപാടിൽ നിന്ന് പിന്മാറണമെന്നും ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘം ബി.എം.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. . ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിയൻ സ്വാമിചിറ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം.ജി.ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോപകുമാർ, സുരേഷ് , സുമേഷ്, ജയൻ എന്നിവർ സംസാരിച്ചു.