photo

ചേർത്തല: ചേർത്തല തെക്ക് സഹകരണബാങ്കിന്റെ ഓണച്ചന്ത ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ ഉദ്ഘാടനംചെയ്തു. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ.എസ്.സാബു ഓണസമൃദ്ധി വായ്പ വിതരണവും സഹകരണ അസി. രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ ലാഭവിഹിത വിതരണവും ഉദ്ഘാടനംചെയ്തു.

ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷനായി. ബി സലിം,പി.സുരേന്ദ്രൻ, വി.പി.സന്തോഷ്, ടി. എസ്.രഘുവരൻ,പി.ജോബ്,ആർ.സുഖലാൽ,മോഹനൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും സെക്രട്ടറി കെ.വി.ഷീബ നന്ദിയുംപറഞ്ഞു.