ഹരിപ്പാട് :ബൈക്കിലെത്തി​യ രണ്ടംഗ സംഘം വഴി ചോദിക്കാനെന്ന വ്യാജേനയെത്തി​ വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നു. ചേപ്പാട് ഉണ്ണി ഭവനത്തിൽ രാധമ്മ(75)യുടെ അഞ്ച് പവന്റെ 2മാലകളാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ വൈകി​ട്ട് മൂന്ന് മണിയോടെ രാധമ്മ വീടിന് മുന്നിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സംഭവം. ബൈക്കി​ലെത്തി​യ സംഘം വഴിചോദിക്കാൻ എന്ന പേരിൽ ഇവരുടെ സമീപം ബൈക്ക് നിർത്തി. പിന്നി​ലി​രുന്ന ആൾ രാധമ്മയുടെ സമീപം എത്തി മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കയറി പോവുകയായിരുന്നു. ഒരു മാലയുടെ പകുതി തെറിച്ചു വീണതിനാൽ അത് തിരികെ കിട്ടി. കരീലക്കുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.