
ന്യൂഡൽഹി: നൂറ് ശതമാനം വികലാംഗരായ വിമുക്തഭടന്മാർക്ക് അലവൻസ് തുക വർദ്ധിപ്പിക്കാത്തതിനാൽ സഹായത്തിന് ആളെ ലഭിക്കുന്നില്ലെന്ന് എ.എ. റഹീം എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന തുക കുറവായതിനാൽ അറ്റൻഡറായി ജോലി ചെയ്യാൻ സന്നദ്ധരായ ആളുകളെ കണ്ടെത്താൻ കഴിയുന്നില്ല. വികലാംഗരായ വിമുക്തഭടന്മാർക്കുള്ള സ്ഥിര സഹായിയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന അലവൻസ് 6750 രൂപ മാത്രമാണെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ റഹീമിന് മറുപടി നൽകിയിരുന്നു. 2017 ജൂലായിലാണ് അലവൻസ് അവസാനമായി കൂട്ടിയത്.