
ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവും സാമ്ന എഡിറ്ററുമായകേസിൽ ശിവസേന എം.പി സഞ്ജയ് റാവത്തിനെ മുംബെയിലെ പ്രത്യേക കോടതി നാല് ദിവസത്തേക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതെങ്കിലും ദീർഘകാലത്തേക്ക് കസ്റ്റഡി അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സഞ്ജയ് റാവത്തിന് വീട്ടിൽ നിന്നുള്ള ഭക്ഷണവും മരുന്നും ഇ.ഡി കസ്റ്റഡിയിൽ നൽകിയിരുന്നു. ഹൃദ്‌രോഗിയാണെന്നത് കണക്കിലെടുത്താണ് തീരുമാനം. റാവത്തിനെ പി.എം.എൽ.എ കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെക്ക് മുന്നിൽ ഹാജരാക്കിയാണ് ഇ.ഡി കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടത്. എന്നാൽ, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഭാഗത്തിന്റെ വാദിച്ചു. ഞായറാഴ്ച അർദ്ധരാത്രിയാണ് സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഇ.ഡി അദ്ദേഹത്തെ അറസ്റ്ര് ചെയ്തത്. മുംബയിൽ സഞ്ജയ് റാവത്തിന്റെ കുടുംബത്തെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദർശിച്ചു.