monkey-pox

ന്യൂഡൽഹി​: ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി ഡൽഹിയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കേസുകൾ എട്ടായി. ഡൽഹിയിലെ മൂന്നാമത്തെ കേസാണിത്. ആദ്യ രോഗി ആശുപത്രി വിട്ടു. 35കാരനായ നൈജീരിയൻ സ്വദേശിക്കാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ മരിച്ചിരുന്നു.

വി​മാനത്താവളത്തി​ൽ താപനി​ല പരി​ശോധിച്ച് രോഗം കണ്ടെത്തുക എളുപ്പമല്ല. അതി​നാൽ മങ്കി​പോക്‌സ് സ്ഥി​രീകരി​ക്കുന്നവർ വി​മാനത്തി​ൽ യാത്ര ചെയ്യുന്നുണ്ടെങ്കി​ൽ അറി​യി​ക്കണമെന്ന് ദുബായ് സർക്കാരി​നോട് ഇന്ത്യ ആവശ്യപ്പെട്ടു. കേരളത്തിൽ മരിച്ച രോഗി ദുബായിൽ രോഗം സ്ഥിരീകരിച്ച ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത പശ്ചാത്തലത്തിലാണിത്.

രാജ്യത്തെ ശാസ്‌ത്രജ്ഞർ മങ്കിപോക്‌സ് വൈറസിനെ വേർതിരിച്ചിട്ടുണ്ടെന്നും അതിനാൽ വാക്‌സിൻ വികസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.

മങ്കി​പോക്‌സുമായി​ ബന്ധപ്പെട്ട പരി​ശോധനകൾക്ക് പൂനെ വൈറോളജി​ ഇൻസ്റ്റി​റ്റ്യൂട്ട് റഫറൽ ലാബോറട്ടറി​യായി നിശ്ചയിച്ചെന്നും രാജ്യത്തെ 15 ലാബുകളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തിയെന്നും മാണ്ഡവ്യ അറിയിച്ചു.