mahua-moithra

ന്യൂഡൽഹി: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വിലക്കയറ്റത്തിൻമേൽ ലോക്‌സഭയിൽ ചർച്ച നടക്കുന്നതിനിടെ തൃണമൂൽ എം.പി മഹുവ മൊയ്‌ത്ര വിലകൂടിയ ആഡംബര ബാഗ് ഒളിപ്പിക്കാൻ ശ്രമിച്ചെന്ന് ബി.ജെ.പി ആരോപണം.

വിലക്കയറ്റ ചർച്ചയിൽ ഒരംഗം പ്രസംഗിക്കുമ്പോൾ തൊട്ടടുത്തിരുന്ന മൊയ്‌ത്ര തന്റെ ബാഗ് സീറ്റിൽ നിന്നെടുത്ത് താഴെ വയ്‌‌ക്കുന്ന വീഡിയോ സഹിതമാണ് ബി.ജെ.പി എം.പിമാർ സംഭവം വിവാദമാക്കിയത്. വിലക്കയറ്റത്തിനെതിരെ പൊരുതുന്ന എം.പി രണ്ടു ലക്ഷം വിലമതിക്കുന്ന ബാഗ് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. ഇതിന് മറുപടിയായാണ് ബാഗുമായി വന്നു, ബാഗുമായി പോകും എന്ന കമന്റോടെ മൊയ്‌ത്ര ട്വിറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്‌തത്. പശ്ചിമബംഗാളിൽ നിന്നുള്ള എം.പിയും തൃണമൂൽ നേതാവ് മമതയുടെ വിശ്വസ്തയുമായ മൊയ്‌ത്രയും ബി.ജെ.പിയും തമ്മിൽ പല വിഷയങ്ങളിലും പോര് പതിവാണ്.