
ന്യൂഡൽഹി:ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടൈംസ് നൗ ന്യൂസ് ചാനൽ അവതാരക നവിക കുമാർ സുപ്രീംകോടതിയെ സമീപിച്ചു. നൂപുർ ശർമ്മയുടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എടുത്തിട്ടുള്ള കേസുകൾ റദ്ദാക്കുകയോ ഒറ്റക്കേസാക്കി ഒരു സംസ്ഥാനത്തേക്ക് മാറ്റുകയോ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കേസുകൾ റദ്ദാക്കാനായി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഒരു അജണ്ട സൃഷ്ടിക്കാനായി നടത്തിയതാണോ സംവാദമെന്ന ചോദ്യമുയർത്തി ചാനൽ സംവാദത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സംവാദം നടത്തിയവർക്കെതിരെ കേസ് എടുക്കാത്തത് എന്ത് കൊണ്ടാണെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.