supreme-court

ന്യൂഡൽഹി:കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പ്രായം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും ഭരണഘടനയുടെ 309-ാം അനുച്ഛേദം പ്രകാരമുള്ള സർവ്വീസ് ചട്ടങ്ങൾ മറികടക്കാൻ കഴിയില്ലെന്നുമുള്ള കേരള ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു.