supreme-court

ന്യൂഡൽഹി: പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമന നടപടികൾ ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ അഞ്ചംഗ കൊളീജിയം യോഗം ചേർന്നു. ജസ്റ്റിസുമാരായ യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ്കിഷൻ കൗൾ, അബ്ദുൾ നസീർ എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഈ മാസം 26ന് വിരമിക്കാനിരിക്കെയാണ് യോഗം. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജായ യു.യു ലളിത് ആയിരിക്കും അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുകയെന്നാണ് സൂചന. നവംബർ 8ന് വിരമിക്കുന്ന ലളിതിന് മൂന്ന് മാസം മാത്രമാണ് കാലാവധി.