ന്യൂഡൽഹി: കോഴിക്കോട്ടെ ആവിക്കലിൽ ജനവാസമേഖലയിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിർദ്ദേശം നൽകുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പു നൽകിയതായി എം.കെ.രാഘവൻ എംപി അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം സ്ഥാപിക്കുന്ന മാലിന്യപ്ലാന്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കൂടികാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് പദ്ധതികളുടെ വിലയിരുത്തലിനും മേൽനോട്ടത്തിനും എം.പിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സമിതി രൂപീകരിക്കണമെന്ന നിർദേശം പാലിച്ചിട്ടില്ലെന്നും രാഘവൻ ചൂണ്ടിക്കാട്ടി. സമിതി രൂപീകരിച്ചിരുന്നെങ്കിൽ പ്ളാന്റിനെതിരെ രൂക്ഷമായ എതിർപ്പ് ഉയരുമായിരുന്നില്ലെന്നും എംപി പറഞ്ഞു.