ന്യൂഡൽഹി: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നിയമ ഭേദഗതി ഐ.ആർ.ഇ, കെ.എം.എം.എൽ, ടി.ടി.പി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി. ആശങ്കയകറ്റാൻ ഖനന, ആണോവർജ്ജ മന്ത്രിമാരുടെ സംയുക്ത യോഗം വിളിക്കുമെന്നാണ് ഉറപ്പ്. ചവറയിൽ നാഷണൽ മിനറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റ് ആരംഭിക്കണമെന്നും റെയർ എർത്ത് മിനറൽസിന്റെ റിസൈക്ളിംഗിനായി പദ്ധതി നടപ്പാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.