p

ന്യൂഡൽഹി: പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി 10.41 ശതമാനമായി ഉയർന്ന കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കണം. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലാണ്.

ആൾക്കൂട്ടവും അന്തർസംസ്ഥാന യാത്രകളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്ളസ്റ്ററുകളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണം. ആർടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കണം. ഇൻഫ്ളുവൻസയ്‌ക്ക് സമാനമായ രോഗങ്ങളിൽ ശ്രദ്ധിച്ച് വ്യാപനം തടയണം. പുതിയ പ്രാദേശിക ക്ളസ്റ്ററുകൾ രൂപപ്പെടുന്ന മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കണം. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

മാ​സ്‌​കും​ ​സാ​നി​റ്റൈ​സ​റും​ ​വീ​ണ്ടും​ ​നി​ർ​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​എ​പ്പി​ഡ​മി​ക് ​ഡി​സീ​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്ത് ​ആ​റ് ​മാ​സ​ത്തേ​ക്ക് ​കൂ​ടി​ ​മാ​സ്‌​ക്,​സാ​നി​റ്റൈ​സ​ർ​ ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​ക്കി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​വി​ജ്ഞാ​പ​ന​മി​റ​ക്കി.​ഏ​പ്രി​ലി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ന്റെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പു​തു​ക്കി​യി​റ​ക്കി​യ​ത്.​പൊ​തു​സ്ഥ​ല​ത്തും​ ​ജോ​ലി​ ​സ്ഥ​ല​ത്തും​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ ​പ്ര​വേ​ശ​ന​മു​ള്ള​ ​എ​ല്ലാ​യി​ട​ത്തും​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധ​മാ​ക്കി.​സ്ഥാ​പ​ന​ങ്ങ​ൾ,​ക​ട​ക​ൾ,​തി​യേ​റ്റ​റു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഉ​ട​മ​ക​ളും​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സം​ഘാ​ട​ക​രും​ ​സാ​നി​റ്റൈ​സ​ർ​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ൾ​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​അ​റി​യി​ച്ചു.​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​വ​രി​ൽ​ ​നി​ന്ന് 500​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​യു​ന്ന​ത് ​വ​രെ​ ​മാ​സ്ക് ​ഉ​പ​യോ​ഗം​ ​തു​ട​ര​ണ​മെ​ന്നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​നി​ർ​ദ്ദേ​ശി​ച്ചു.