ksrtc

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിക്ക് വിലകുറച്ച് ഡീസൽ നൽകണമെന്ന ആവശ്യം കരാർ ലംഘനമാണെന്നും മുമ്പ് ഇന്ധനം നൽകിയ വകയിൽ 139.97 കോടി രൂപ കുടിശ്ശികയുണ്ടെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ(ഐ.ഒ.സി) സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. പൊതുവിപണിയിലെ വിലയ്ക്ക് ഇന്ധനം ലഭിക്കാൻ കെ.എസ്.ആർ.ടി.സി നൽകിയ കേസ് അന്യായമാണെന്നും പിഴ ഈടാക്കി തള്ളണമെന്നും ഐ.ഒ.സി ആവശ്യപ്പെട്ടു.

വൻതോതിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കുള്ള എല്ലാ ആനുകൂല്യവും പറ്റിയശേഷം വിലകൂടിയപ്പോൾ ചെറുകിട ഉപഭോക്താക്കൾക്കുള്ള വിലയ്‌ക്ക് ഡീസൽ നൽകണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ് മാനേജർ എൻ. ബാലാജി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കരാർ പ്രകാരം ഡീസൽ നൽകുന്നതിൽ തർക്കമുണ്ടെങ്കിൽ നിയമപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

 ​പ്ര​തി​സ​ന്ധിക്ക് പി​ന്നി​ൽ​ ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​ക​ള്ള​ക്ക​ളി​:​ ​കെ.​ ​സു​ധാ​ക​ര​ൻ

ഡീ​സ​ൽ​ ​പ്ര​തി​സ​ന്ധി​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ 50​ ​ശ​ത​മാ​നം​ ​ഓ​ർ​ഡി​ന​റി​ ​സ​ർ​വീ​സു​ക​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​വും​ ​പൊ​തു​ജ​ന​ങ്ങ​ളെ​ ​ദ്രോ​ഹി​ക്കു​ന്ന​തു​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള​ ​പ്ര​തി​കാ​ര​ ​ന​ട​പ​ടി​യാ​ണ് ​കൃ​ത്രി​മ​ ​ഡീ​സ​ൽ​ ​ക്ഷാ​മ​മെ​ന്ന് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ൾ​ ​ആ​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​മാ​സം​ ​മാ​ത്രം​ 190​ ​കോ​ടി​ ​രൂ​പ​യാ​ണ് ​വ​രു​മാ​നം.​ ​ഡീ​സ​ലി​നും​ ​ശ​മ്പ​ള​ത്തി​നും​ 172​ ​കോ​ടി​ ​മ​തി.​ ​എ​ന്നി​ട്ടും​ ​ഡീ​സ​ൽ​ക്ഷാ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​വീ​സു​ക​ൾ​ ​വെ​ട്ടി​ക്കു​റ​യ്‌​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​ക​ള്ള​ക്ക​ളി​യാ​ണ്.​ ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്കാ​തെ​ ​മാ​നേ​ജ്‌​മെ​ന്റും​ ​സ​ർ​ക്കാ​രും​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ​ഴി​ക്കു​ക​യാ​ണ്.​ ​മാ​നേ​ജ്‌​മെ​ന്റ് ​ത​ല​ത്തി​ൽ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്.​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സ​ർ​ക്കാ​രും​ ​ഒ​രാ​ത്മാ​ർ​ത്ഥ​യും​ ​കാ​ട്ടു​ന്നി​ല്ല.
അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ​മു​ത​ൽ​ ​സ്ഥാ​പ​ന​ത്തെ​ ​വെ​റും​ ​ക​റ​വ​പ്പ​ശു​വാ​യാ​ണ് ​സ​ർ​ക്കാ​ർ​ ​കാ​ണു​ന്ന​ത്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ്ര​തി​സ്ഥാ​ന​ത്ത് ​നി​റു​ത്തി​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​യും​ ​ക​ഴി​വു​കേ​ട് ​മ​റ​യ്‌​ക്കാ​ൻ​ ​നോ​ക്കു​ന്ന​ത് ​തൊ​ഴി​ലാ​ളി​ ​വ​ഞ്ച​ന​യാ​ണെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട് ​സ​ർ​ക്കാ​രി​ന് പ്ര​തി​ബ​ദ്ധ​ത​യി​ല്ല​:​ ​എം.​ ​വി​ൻ​സ​ന്റ്

കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട് ​കോ​ട​തി​ക്കു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​ ​പോ​ലും​ ​സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് ​ടി.​‌​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​ ​വി​ൻ​സ​ന്റ് ​എ.​എ​ൽ.​എ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ശ​മ്പ​ളം​ ​മു​ട​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​ഡീ​സ​ൽ​ ​ക്ഷാ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​യ്‌​ക്കു​ക​യാ​ണ്.​ ​സ​ർ​ക്കാ​രും​ ​മാ​നേ​ജ്മെ​ന്റും​ ​ചേ​ർ​ന്ന് ​മ​ന​പൂ​ർ​വം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.
സ​ർ​ക്കാ​രി​ന്റെ​യും​ ​മാ​നേ​ജ്മെ​ന്റി​ന്റെ​യും​ ​ഭ​ര​ണ​പ​രി​‌​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ​കാ​ര​ണം.​ ​ശ​മ്പ​ളം​ ​കി​ട്ടാ​തി​രു​ന്നി​ട്ടും​ ​ജീ​വ​ന​ക്കാ​ർ​ ​സ​ർ​വീ​സ് ​മു​ട​ക്കി​യി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​മാ​സ​ത്തെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​വ​രു​മാ​നം​ 186​ ​കോ​ടി​യാ​ണ്.​ ​ഇ​തു​പ​യോ​ഗി​ച്ച് ​ശ​മ്പ​ള​വും​ ​ഡീ​സ​ലു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ചെ​ല​വു​ക​ൾ​ ​ന​ട​ത്താം.
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​റൂ​ട്ടു​ക​ളി​ലെ​ ​സ്വി​ഫ്ട് ​സ​ർ​വീ​സ് ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​സ്വി​ഫ്ടി​നാ​യി​ ​വാ​ങ്ങി​യ​ ​ബ​സു​ക​ളെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ഐ.​എ​ൻ.​‌​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​കെ.​ ​മ​ണി,​ ​ട്ര​ഷ​റ​ർ​ ​പി.​ജി.​ ​ജ​യ​കു​മാ​രി​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

 സ​ർ​ക്കാ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ പൂ​ട്ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​:​ ​വി.​ഡി.​ ​സ​തീ​ശൻ

കെ.​എ​സ്.​ആ​ർ.​ടി.​സി​യെ പൂ​ട്ടി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഡീ​സ​ൽ​ ​പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ട്രി​പ്പു​ക​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച​തി​നെ​ക്കു​റി​ച്ച് ​കൊ​ച്ചി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഡീ​സ​ൽ​ ​അ​ടി​ക്കാ​നും​ ​ശ​മ്പ​ളം​ ​കൊ​ടു​ക്കാ​നും​ ​പ​ണ​മി​ല്ലാ​തെ​ 50​ ​ശ​ത​മാ​നം​ ​ഷെ​ഡ്യൂ​ളു​ക​ളാ​ണ് ​വെ​ട്ടി​ക്കു​റ​ച്ച​ത്.​ ​ലാ​ഭ​ക​ര​മാ​യി​രു​ന്ന​ ​സ​ർ​വീ​സു​ക​ളെ​ല്ലാം​ ​മ​റ്റൊ​രു​ ​ക​മ്പ​നി​യി​ലേ​ക്ക് ​മാ​റ്റി.​ ​കോ​ർ​പ്പ​റേ​റ്റ് ​ശൈ​ലി​യി​ൽ​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ളെ​മാ​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​പു​തി​യ​ക​മ്പ​നി.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ​ർ​ക്കാ​ർ​ ​തീ​വ്ര​വ​ല​തു​പ​ക്ഷ​ ​നി​ല​പാ​ടി​ലേ​ക്ക് ​മാ​റു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ് ​എ​ന്ന​തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​പു​ര​പ്പു​റ​ത്ത് ​ക​യ​റി​യി​രു​ന്ന് ​സം​സാ​രി​ക്കു​ന്ന​വ​രാ​ണ് ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പു​തി​യ​ ​ക​മ്പ​നി​യു​ണ്ടാ​ക്കി,​ ​സ്ഥി​രം​ ​തൊ​ഴി​ലാ​ളി​ക​ളു​ള്ള​ ​ഒ​രു​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ത്.
ര​ണ്ടു​ല​ക്ഷം​കോ​ടി​ ​മു​ട​ക്കി​ ​കെ​-​ ​റെ​യി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ശ്ര​മി​ച്ച​ ​സ​ർ​ക്കാ​രാ​ണ് 2000​ ​കോ​ടി​രൂ​പ​ ​മു​ട​ക്കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കാ​ത്ത​ത്.​ ​ക​മ്മി​ഷ​ൻ​ ​കി​ട്ടാ​ത്ത​താ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.