supreme-court

ന്യൂഡൽഹി: കോഴിക്കോട്ട് ബസ്‌സ്റ്റാൻഡുകളിൽ നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടുപ്രതി ഷഫാസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ദേശീയ അന്വേഷണ ഏജൻസി സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സെപ്‌തംബർ 12ന് അപ്പീൽ പരിഗണിക്കും. കേസിൽ ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് എൻ.ഐ.എ അപ്പീലിൽ പറയുന്നു.