ന്യൂഡൽഹി: പാർലമെന്റിൽ ഇനി രാജ്യസഭാ, ലോക്‌സഭാ അദ്ധ്യക്ഷൻമാർ രാജസ്ഥാൻ സ്വദേശികളാവും. ഉപരാഷ്‌‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകർ രാജസ്ഥാനിലെ ജുൻജുനു സ്വദേശിയും ലോക്‌സഭാസ്‌പീക്കർ ഒാം ബിർള രാജസ്ഥാനിലെ കോട്ട സ്വദേശിയുമാണ്. രാജസ്ഥാനിൽ നിന്നുള്ള രണ്ടാമത്തെ ഉപരാഷ്‌ട്രപതിയാണ് ധൻകർ. 2002-2007 കാലത്ത് 11-ാം ഉപരാഷ്‌ട്രപതിയായിരുന്ന ഭൈരോൺ സിംഗ് ഷെഖാവത്ത് രാജസ്ഥാനിലെ സികാർ സ്വദേശിയാണ്. രണ്ടുപേരും ബി.ജെ.പിക്കാരാണെന്ന പ്രത്യേകതയുമുണ്ട്. രാജസ്ഥാൻ മുൻമുഖ്യമന്ത്രി കൂടിയായ ഷെഖാവത്ത് പിന്നീട് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭാ സിംഗ് പാട്ടീലിനോട് പരാജയപ്പെട്ടിരുന്നു.