margrat-alwa

ന്യൂഡൽഹി: ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തയായിരുന്ന മാർഗരറ്റ് ആൽവ ഇടക്കാലത്തെ അജ്ഞാത വാസത്തിന് ശേഷമാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവന്നത്. കോൺഗ്രസ് ഭരിച്ച സർക്കാരുകളിൽ നിർണ്ണായക വകുപ്പുകളും ഗോവ, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ച അവർ സോണിയാ ഗാന്ധി അദ്ധ്യക്ഷയായ സമയത്തെ ചില ഭിന്നതകളെ തുടർന്ന് മാറി നിൽക്കുകയായിരുന്നു.

എന്നാൽ, ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ച് പാർട്ടി അവരോടുള്ള കൂറുകാട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് പ്രഖ്യാപിച്ച ശേഷം രഹസ്യമായി മാർഗരറ്റ് ആൽവയുടെ പേര് പ്രതിപക്ഷ യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഇതേച്ചൊല്ലിയാണ് തൃണമൂൽ കോൺഗ്രസ് ഉടക്കിയതും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതും.

മംഗലാപുരത്തെ ക്രിസ്‌ത്യൻ കുടുംബത്തിൽ നിന്നുള്ള മാർഗരറ്റ് ആൽവ ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തയായാണ് പാർട്ടിയിൽ വേരുറപ്പിച്ചത്.