modi

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കർഷക പുത്രനായ നേതാവ് ഉപരാഷ‌്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമ പണ്ഡിതനും ബുദ്ധിമാനുമായ അദ്ദേഹത്തിൽ നിന്ന് രാജ്യത്തിന് ഏറെ സംഭാവനകൾ പ്രതീക്ഷിക്കാം. കക്ഷി ഭേദമന്യേ ലഭിച്ച പിന്തുണയോടെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ധൻകറിന് അഭിനന്ദനങ്ങൾ നേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.