delhi-hc

ന്യൂഡൽഹി:ലൈംഗിക തൊഴിലാളികളുടെ നിയമലംഘനത്തിന് പ്രത്യേക പരിഗണന ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ലൈംഗിക തൊഴിലാളികൾക്ക് പൗരന്മാർക്ക് ലഭ്യമായ എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ട്. എന്നാൽ, നിയമലംഘനം നടത്തിയാൽ അതിന്റെ അനന്തരഫലം നേരിടാൻ ബാദ്ധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആഷാ മേനോൻ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത 13 പെൺകുട്ടികളെ കടത്തിയ കേസിൽ ലൈംഗിക തൊഴിലാളിക്കാണ് ഇടക്കാല ജാമ്യം നൽകാൻ വിസമ്മതിച്ചത്.