
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് വാക്‌സിനായി കോർബിവാക്‌സ് നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ രണ്ടു ഡോസ് എടുത്തവർക്കും ബൂസ്റ്റർ ഡോസ് ആയി കോർബിവാക്‌സ് കുത്തിവയ്‌ക്കാം. കൊവിൻ ആപ്പ് വഴി കോർബിവാക്‌സ് ബുക്ക് ചെയ്യാം.