
ന്യൂഡൽഹി: ഇക്കൊല്ലത്തെ രക്ഷാബന്ധൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷിച്ചത് തന്റെ ഒാഫീസ് ജീവനക്കാരുടെ മക്കൾക്കൊപ്പം. പ്രധാനമന്ത്രിയുടെ ഒാഫീസിലെ സ്വീപ്പർമാർ, തോട്ടം തൊഴിലാളികൾ, പ്യൂൺമാർ, ഡ്രൈവർമാർ തുടങ്ങിയവരുടെ മക്കൾ പ്രധാനമന്ത്രിക്ക് രാഖി കെട്ടി. നരേന്ദ്രമോദി അവർക്കൊപ്പം കുറച്ചു നേരം ചെലവഴിക്കുകയും ചെയ്‌തു.
കുട്ടികളുടെ പേരും വിശേഷങ്ങളും പ്രധാനമന്ത്രി ചോദിക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫീസ് പുറത്തുവിട്ട വീഡിയോയിൽ കാണാം. ചെറുപ്പക്കാർക്കൊപ്പം രക്ഷാബന്ധൻ സവിശേഷമായി ആഘോഷിച്ചെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. കുട്ടികൾ രാഖി കെട്ടുന്ന ചിത്രങ്ങളും പങ്കുവച്ചു.