ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഒഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്, ഹർ ഘർ തിരംഗ ഫോട്ടോ പ്രദർശനം ഇന്ന് വൈകിട്ട് മൂന്നിന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിസ്വാമി പങ്കെടുക്കും.

ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇന്നുമുതൽ 15 വരെയാണ് പ്രദർശനം.

സ്വാതന്ത്ര്യസമര ഏടുകൾ വിശദീകരിക്കുന്ന പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ അപൂർവ്വ ചിത്രങ്ങളും കാണാം. പ്രദർശനം കാണാൻ വരുന്നവർക്ക് സെൽഫി എടുക്കാനുള്ള 'സെൽഫി വിത്ത് ഫ്‌ളാഗ് കോർണർ' സൗകര്യവുമുണ്ട്.