taroor

ന്യൂഡൽഹി: ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ശശി തരൂർ എം.പിക്ക്. തരൂരിന്റെ രചനകളും പ്രസംഗങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ഫ്രഞ്ച് സംസ്‌കാരത്തെയും ഭാഷയെയും ബഹുമാനിക്കുന്ന ആളെന്ന നിലയിൽ പുരസ്കാരം വലിയ അംഗീകാരമാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഫ്രഞ്ച് അംബാസഡറാണ് പുരസ‌്കാരവിവരം തരൂരിനെ അറിയിച്ചത്. ഫ്രഞ്ച് മന്ത്രി ഇന്ത്യ സന്ദർശിക്കുമ്പോൾ പുരസ്‌കാരം സമ്മാനിക്കും. 2010ൽ സ്‌പാനിഷ് സർക്കാരിന്റെ പരമോന്നത ബഹുമതിയും തരൂരിന് ലഭിച്ചിരുന്നു.

ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നടന്ന ഒരു ചടങ്ങിൽ ഫ്രഞ്ച് ഭാഷയിൽ പ്രസംഗിച്ച് തരൂർ ഉദ്യോഗസ്ഥരെ അദ്‌ഭുതപ്പെടുത്തിയിരുന്നു. 23 വർഷം ഐക്യരാഷ്‌ട്രസഭയിൽ നയതന്ത്രജ്ഞനായി തിളങ്ങിയ ശേഷം കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തരൂർ 2009മുതൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. യു.പി.എ മന്ത്രിസഭയിൽ മന്ത്രിയുമായി. പാലക്കാട് സ്വദേശിയാണ്.