
ന്യൂഡൽഹി: തമിഴ് നടൻ സൂര്യയ്ക്കും ജയ്ഭീം സിനിമയുടെ സംവിധായകൻ ഗണവേലിനുമെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വാണിയാർ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വേലാച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. മുൻജഡ്ജി ചന്ദ്രുവിന്റെ ജീവിതം ആസ്പദമായെടുത്ത സിനിമയിൽ കുറ്റാരോപിതരായ ഐ.ജി പെരുമാൾ സ്വാമി ഉൾപ്പെടെയുള്ളവരുടെ പേരുകൾ മന:പൂർവം മാറ്റിയെന്നാരോപിച്ച് അഡ്വ.കെ.സന്തോഷാണ് പരാതി നൽകിയത്.