
ന്യൂഡൽഹി: ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ഡൽഹിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവരുമായി ചർച്ച നടത്തി.
ബീഹാറിൽ ബി.ജെ.പി വിരുദ്ധ കക്ഷികളെല്ലാം ഒരു പക്ഷത്താണന്ന് തേജസ്വി പറഞ്ഞു. നിതീഷിന്റേത് ശരിയായ തീരുമാനമാണ്. ബിഹാറിൽ പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്‌ദാനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിനാകെയുള്ള സൂചനയാണ് ബീഹാറെന്ന് തേജസ്വിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം ബീഹാറിൽ സർക്കാരിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.