monkeypox

ന്യൂഡൽഹി: നൈജീരിയയിൽ നിന്നെത്തിയ യുവതിക്ക് കൂടി ഡൽഹിയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഡൽഹിയിലെ അഞ്ചാമത്തെയും രാജ്യത്തെ പത്താമത്തെയും മങ്കിപോക്‌സ് കേസാണിത്.

ഒരു മാസം മുൻപ് ആഫ്രിക്കൻ യാത്ര ചെയ്ത യുവതിയെ രണ്ടു ദിവസം മുമ്പാണ് മങ്കി പോക്‌സ് ലക്ഷണങ്ങളോടെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ച രാത്രിയോടെ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. മറ്റൊരു ആഫ്രിക്കൻ വനിതയ്‌ക്കും ഡൽഹിയിൽ മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് കേസുകളിൽ ഒരാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. രാജ്യത്തെ ബാക്കി മങ്കിപോക്‌സുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്‌തത്.